പന്നിക്കോട്ടൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം തരം വിദ്യാർഥിനി അഞ്ജനയ്ക്ക് സ്ക്കൂളിൽ വരാൻ തുടങ്ങിയപ്പോൾ നഷ്ടമായത് ലോക്ക് ഡൗൺ കാലത്ത് ഒന്നര വർഷത്തോളം കൂട്ടുകാരായിക്കണ്ട ആടുകളെ. സ്ക്കൂളിൽ വരാതിരുന്നപ്പോൾ ആട്ടിൻ കൂട്ടത്തിന് തീറ്റ നൽകിയും വെള്ളം കൊടുത്തും അവരോടൊപ്പം കളിച്ചുമായിരുന്നു ഈ വിദ്യാർഥി ചെലവഴിച്ചത്.
ആറ് ആടുകളെയാണ് ഇപ്പോൾ വളർത്തുന്നത്. കൂടാതെ കോഴികളെയും താറാവുകളെയും വളർത്തുന്നു. ആടുകളെ വിൽക്കുന്നതോ കോഴികളെ കൊല്ലുന്നതോ അവൾക്ക് ഇഷ്ടമില്ല. ടെറസിനു മുകളിലും മുറ്റത്തും ചാക്കിൽ പച്ചക്കറികൾ കൃഷി ചെയ്യാനും ഈ മിടുക്കി സമയം കണ്ടെത്തിയിരുന്നു.
പഠനത്തിലും അതോടൊപ്പം നൃത്തം, പ്രസംഗം എന്നിവയിലും തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്. ഗൈഡ്സ് അംഗവും സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗവുമാണ്.പന്നിക്കോട്ടൂർ തോൽപ്പാറയിൽ അനിൽ കുമാറിന്റെയും ബിജിന രാജിന്റെയും മകളാണ്.
കൂലിപണിക്കാരനായ അച്ഛനും,അമ്മയും ഇളയ സഹോദരി അർച്ചനയും, പാരമ്പര്യ കർഷകനായ അച്ഛച്ഛൻ ഇമ്പിച്ചുട്ടിയും അഞ്ജനയ്ക്ക് സഹായമായുണ്ട്. സ്കൂളിലെ അധ്യാപകനും സീഡ് ക്ലബ്ബ് കോ - ഓർഡിനേറ്ററുമായ സിറാജുദ്ദീൻ പന്നിക്കോട്ടൂരും സീഡ് ക്ലബ്ബ് അംഗങ്ങളടക്കം എല്ലാ വിദ്യാർഥിക
ളും പ്രോത്സാഹനവും ശ്രദ്ധയുമായി ഒപ്പമുള്ളത് വലിയ തുണയാവുന്നതായി അഞ്ജനയുടെ വീട്ടുകാർ പറഞ്ഞു.
Tags:
NARIKKUNI