Trending

സൗദി എയര്‍ ബബിള്‍ സര്‍വ്വീസ്;കേരള സര്‍ക്കാര്‍ അനുമതി ലഭിച്ചില്ല,പ്രവാസികളുടെ കാത്തിരിപ്പ് നീളും

കോഴിക്കോട്: എയർ ബബ്ൾ കരാർ പ്രകാരം സഊദി അറേബ്യയിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള സർവിസുകൾ നീളുമെന്ന് റിപ്പോർട്ട്.

സംസ്ഥാന സർക്കാറിൽ നിന്നുള്ള അനുമതി വൈകുന്നതിനാൽ നേരത്തെ പ്രഖ്യാപിച്ച പ്രകാരം സർവീസ് നടക്കുകയില്ലെന്നാണ് റിപ്പോർട്ട്. ജനുവരി 11നായിരുന്നു സർവിസ്
ആരംഭിക്കുമെന്നായിരുന്നു നേരത്തെ വിമാനകമ്പനികൾ അറിയിച്ചിരുന്നത്.

സഊദി വിമാനക്കമ്പനിയായ ഫ്ലൈ നാസ് സഊദിയിലേക്ക് സർവിസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതുവരെ ബുക്കിംഗ് ആരംഭിച്ചിട്ടില്ല. സംസ്ഥാന സർക്കാറിൽ നിന്ന് അനുമതി വൈകുന്നതിനാലാണ് ബുക്കിങ് വൈകുന്നതെന്നാണ് വിവരം. എയർ ബബ്ൾ പ്രകാരം അതത് സംസ്ഥാന സർക്കാറിന്റെ അനുമതികൂടി വേണം. സർക്കാർ അനുമതി ലഭിച്ച ശേഷമേ ബുക്കിങ് ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഇതിന് വിമാനക്കമ്പനി അപേക്ഷ നൽകി കാത്തിരിക്കുകയാണ്.

റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവിസാണ് ഫ്ലൈനാസ് പ്രഖ്യാപിച്ചിരുന്നത്. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 7.30ന് റിയാദിൽനിന്നെത്തുന്ന വിമാനം 8.30ന് മടങ്ങും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ 11ന് തുടങ്ങാനാകില്ല.
Previous Post Next Post
3/TECH/col-right