Trending

നീന്തൽ മത്സരം നടത്തി.

മടവൂർ:ഹൈടെക് സ്പോർട്സ് സെന്റർ മുട്ടാഞ്ചേരി ജില്ലാ സ്പോർട്സ് സെന്ററിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് നടത്തിയ നീന്തൽ മത്സരം മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേയ്സൺ  ഫെബിന അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത കെ വി അനുമോദന പ്രഭാഷണം നടത്തി.മത്സര വിജയികൾക്ക് വാർഡ് മെമ്പർ പി കെ ഇ ചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെമ്പർ ഷക്കീല ബഷീർ ,അനീസ് മാസ്റ്റർ മടവൂർ, അഷ്റഫ് മന്നാരത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

സ്പോർട്സ് കൗൺസിൽ കോച്ചുമാരായ വിബിൻ,ഷബ്ന,അജയൻ,രാഗേഷ് എന്നിവർ മത്സരം നിയന്ത്രിച്ചു. കോഡിനേറ്റർ എ പി യൂസഫ് അലി സ്വാഗതവും, പി റസാഖ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right