ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 187 തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി .യുപിഎസ്‍സി യുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.അസിസ്റ്റന്റ് എഞ്ചിനീയര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യുപിഎസ്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. 2022 ജനുവരി 14 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍ ലഭ്യമാണ്.
അസിസ്റ്റന്റ് കമ്മീഷണര്‍ - 2 ഒഴിവുകള്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ക്വാളിറ്റി അഷ്വറന്‍സ് - 157 ഒഴിവുകള്‍. ജൂനിയര്‍ ടൈം സ്കെയില്‍ - 17 ഒഴിവുകള്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ - 9 ഒഴിവുകള്‍, അസിസ്റ്റന്റ് പ്രൊഫസര്‍ - 2 ഒഴിവുകള്‍ എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍.
യോഗ്യത മാനദണ്ഡങ്ങള്‍ യു പി എസ് സി വെബ്സൈറ്റില്‍ വിശദമാക്കിയിട്ടുണ്ട്.
അപേക്ഷിക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് 25 രൂപ ഫീസ് അടക്കേണ്ടതാണ്. എസ്ബിഐ ശാഖ വഴിയോ ഓണ്‍ലൈന്‍ പേമെന്റ് ആയിട്ടോ ഫീസടക്കാം. എസ് സി., എസ് ടി., പി ഡബ്ലിയു ഡി, വനിത അപേക്ഷകര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അഭിമുഖത്തില്‍ പങ്കെടുക്കുന്ന സമയത്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം.
Tags:
CAREER