Trending

ട്രെൻഡ് ബുക്സ് സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു.

നരിക്കുനി:പുതുവർഷത്തോടനുബന്ധിച്ച് 2022 പ്രതീക്ഷകളും ആശങ്കയും എന്ന വിഷയത്തിൽ നരിക്കുനി ട്രന്റ് ബുക്സ് സാംസ്കാരിക വേദി സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു.

 ട്രെൻഡ് അവന്യൂവിൽ നടന്ന സംഗമം പി. വി.അഹമ്മദ് കബീറിന്റെ അധ്യക്ഷതയിൽ അദേര രാജഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിറാജ്  പന്നിക്കോട്ടൂർ വിഷയവാതരണം നടത്തി.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ , റഷീദ് പി സി പാലം, പി കെ എം അബ്ദുറഹിമാൻ സഖാഫി, മൻസൂർ അലി ടി , മുഹമ്മദ് പാറന്നൂർ, വി വീരാൻ കോയ മാസ്റ്റർ, റസാഖ് മാസ്റ്റർ എൻ കെ , മുഹമ്മദ് അബ്ദുറഹിമാൻ , ഗഫൂർ എളേറ്റിൽ പ്രസംഗിച്ചു.

അസീസ് ഭരണി പാറ സ്വാഗവും മുഹമ്മദ്‌ അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right