Trending

കൊടുവള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിനി പോണ്ടിച്ചേരിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു.

കൊടുവള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിനി പോണ്ടിച്ചേരിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി വാരികുഴി താഴം നാലകത്ത് ആര്‍ സി സൈനുദ്ദീന്റെയും സാഹിറയുടേയും മകള്‍ ഫഹ്‌മിദ ഷെറിന്‍(20) ആണ് മരിച്ചത്.

മുക്കം സ്വദേശി മൂസ അലിയാണ് ഭര്‍ത്താവ്. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ തമ്മിലുള്ള നിക്കാഹ് കഴിഞ്ഞത്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ എം ബി എ വിദ്യാര്‍ത്ഥിയായിരുന്നു. സഹപാഠിക്കൊപ്പം സ്‌കൂട്ടറില്‍ പോവുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മയ്യിത്ത് വെള്ളിയാഴ്ച നാട്ടിലെത്തിക്കും. ദുബൈയിലുള്ള സൈനുദ്ധീന്‍ നാട്ടിലെത്തിയ ശേഷം ഖബറടക്കം നടക്കും.
Previous Post Next Post
3/TECH/col-right