Trending

വിശക്കുന്നവർക്ക് കരുതൽ മടവൂരിലും:ഭക്ഷണം ബോക്സിൽ നിന്നും എടുത്ത് വിശപ്പകറ്റാം.

മടവൂർ : വിശക്കുന്നവർക്ക് ആരുടെ മുന്നിലും കൈ നീട്ടേണ്ട. ഭക്ഷണം ബോക്സിൽ നിന്നും എടുത്ത് വിശപ്പകറ്റാം.വിശക്കുന്നവർക്ക് കരുതൽ മടവൂരിലും ആരംഭിച്ചു. സൗജന്യ ഉച്ച ഭക്ഷണപദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 'കരുതൽ ' ന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട് . മടവൂർ സി.എം. മഖാമിന് സമീപമാണ് ഭക്ഷണബോക്സ്‌ സ്ഥാപിച്ചത്.

സുമനസ്സുകളുടെ സഹായത്തോടെയാണ്  കരുതൽ പ്രവർത്തിക്കുന്നത്.ബോക്സിൽ സ്ഥാപിക്കുന്ന ഉച്ച ഭക്ഷണം ആർക്ക് വേണമെങ്കിലും സ്പോൺസർ ചെയ്യാം. അർഹതപ്പെട്ടവരുടെ കൈകളിലേക്കാണ് ഭക്ഷണം എത്തിച്ചേരുക. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി വലയുന്നവർക്ക് വളരെ ആശ്വാസമേകുന്ന പദ്ധതി യിൽ നിരവധി പേരാണ് സഹായവുമായി മുന്നോട്ട് വരുന്നത്.

മടവൂരിൽ യു.വി. മുഹമ്മദ്‌ മൗലവി ഉദ്ഘാടനം ചെയ്തു. വി.സി.റിയാസ് ഖാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്‌റ പൂളോട്ടുമ്മൽ മുഖ്യാഥിതി യായിരുന്നു. മുജീബ് കായലം പദ്ധതി വിശദീകരിച്ചു.

കെ.പി. ഇസ്മായിൽ ഹാജി, ബഷീർ മില്ലത്ത്, ഇസ്മായിൽ മടവൂർ, ടി.കെ. കുഞ്ഞിമായിൻ ഹാജി, കെ.പി. ഷമീർ, സാലിഹ് പി.യു, ആബിദ് കായലം, മുഹമ്മദ്‌ കെ.പി, റഷീദ് ടി.കെ തുടങ്ങിയവർ സംബന്ധിച്ചു.

ശംസുദ്ദീൻ പി.യു സ്വാഗതവും മുനീർ പുതുക്കുടി നന്ദി യും പറഞ്ഞു.
Previous Post Next Post
3/TECH/col-right