താമരശ്ശേരി : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആനപ്പാറ പൊയിൽ - പൂളയ്ക്കാം പൊയിൽ റോഡിന്റെ ഉദ്ഘാടനം കൊടുവള്ളി നിയോജക മണ്ഡലം എംഎൽഎ എം കെ മുനീർ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദു റഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ച. ചടങ്ങിൽ :മുൻ എംഎൽഎ കാരാട്ട് റസാഖ് മുഖ്യ അതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കദീജ സത്താർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൗസർ മാസ്റ്റർ,വാർഡ് മെമ്പർ ഫസീല ഹബീബ്, വാർഡ് വികസന സമിതി കൺവീനർ ഹബീബ് റഹ്മാൻ,രാജേഷ് കുമാർ,ബാബുരാജ്,സക്കീർ ഹുസൈൻ ,കാസിം തുടങ്ങിയവർ പങ്കെടുത്തു.
Tags:
THAMARASSERY