Trending

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍.

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം(1), കൊല്ലം(1), ആലപ്പുഴ(2), എറണാകുളം(2), തൃശൂര്‍(2) എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

റഷ്യയില്‍ നിന്നും ഡിസംബര്‍ 22ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ വിദേശി (48), 16ന് നമീബിയയില്‍ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യുകെയില്‍ നിന്ന് 18ന് എറണാകുളത്തെത്തിയ പെണ്‍കുട്ടി (3), യുഎഇയില്‍ നിന്നും 18ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയില്‍ നിന്നും 13ന് എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശി (48), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള തൃശൂര്‍ സ്വദേശിനി (71) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നും മാതാപിതാക്കളോടൊപ്പം എത്തിയതാണ് മൂന്ന് വയസുകാരി. എയര്‍പോര്‍ട്ടിലെ കൊവിഡ് പരിശോധനയില്‍ മാതാപിതാക്കള്‍ നെഗറ്റിവായിരുന്നു. ഹോം ക്വാറന്റൈനിലായിരുന്നു ഇവര്‍. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച ഇവരുടെ സാമ്പിളുകളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നു.

സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ പോസിറ്റീവായ യുകെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിയെ (39) ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം; ഒമൈക്രോണ്‍ വ്യാപനം ഫെബ്രുവരി ആദ്യം മൂര്‍ധന്യത്തിലെത്തും.

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് പഠനറിപ്പോര്‍ട്ട്.ഫെബ്രുവരി മൂന്നിന് ഒമൈക്രോണ്‍ വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്നും കാണ്‍പൂര്‍ ഐഐടിയിലെ ഗവേഷകരുടെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവില്‍ ലോകത്തെ ഒമൈക്രോണ്‍ വ്യാപനത്തിന്റെ ട്രെന്‍ഡ് അനുസരിച്ച്‌, ഇന്ത്യയില്‍ മൂന്നാം കോവിഡ് തരംഗത്തിന് ഡിസംബര്‍ പകുതിയോടെ തുടക്കമായി. ഫെബ്രുവരി ആദ്യത്തോടെ ഇത് ഉച്ഛസ്ഥായിയിലെത്തും. ഐഐടി കാണ്‍പൂരിലെ ഗവേഷകരായ സബര പര്‍ഷജ് രാജേഷ്ഭായി, സുബ്രശങ്കര്‍ ധര്‍, ശലഭ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ഡിസംബര്‍ 15 ന് ആരംഭിച്ച്‌ 2022 ഫെബ്രുവരി 3 ന് ഒമൈക്രോണ്‍ വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആദ്യ രണ്ടു തരംഗങ്ങളും ഉണ്ടായ ശേഷം ഉയര്‍ന്ന പ്രധാനചോദ്യം മൂന്നാം തരംഗം ഉണ്ടാകുമോ എന്നായിരുന്നു. എന്നാല്‍ പുതിയ സൂചനകള്‍ നല്‍കുന്നത് മൂന്നാം തരംഗത്തിന് തുടക്കമായി എന്നാണ്.
ലോകരാജ്യങ്ങളിലെല്ലാം ഒമൈക്രോണ്‍ വ്യാപനം കുതിച്ചുയരുകയാണ്.

അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക, റഷ്യ, ഇസ്രായേല്‍, സ്‌പെയിന്‍, സാംബിയ, സിംബാബ് വെ എന്നിവിടങ്ങളിലെല്ലാം രോഗവ്യാപനം വര്‍ധിക്കുകയാണ്. ഇതില്‍ സാംബിയ, സിംബാവെ  എന്നിവിടങ്ങളിലെ പ്രതിദിന രോഗബാധിതരുടെ കണക്ക് ഇന്ത്യയുടേതിന് കൂടുതല്‍ സമാനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Previous Post Next Post
3/TECH/col-right