Trending

എം.ജെ.അക്കാദമിയിൽ ആദരിക്കലും, പച്ചക്കറി വിത്ത് വിതരണവും നടത്തി.

എളേറ്റിൽ:കേരള സർക്കാരിന്റെ ഹരിത കേരളം പുരസ്കാരം നേടിയ ആരാമ്പ്രം V.M.K. ബൊട്ടാണിക്കൽ ഗാർഡന്റെ ശിൽപി വി.മുഹമ്മദ് കോയക്ക് ആദരവും, വിദ്യാർത്ഥികൾക്ക് അവധിക്കാല പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പച്ചക്കറി വിത്ത് വിതരണവും എളേറ്റിൽ എം.ജെ.അക്കാദമിയിൽ നടത്തി.

പരിപാടിയുടെ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി. കെ. അബ്ദുറഹിമാൻ നിർവഹിച്ചു. എം.ജെ. അക്കാദമി പ്രിൻസിപ്പാൾ എൻ.കെ.സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ആദരവ് ഏറ്റു വാങ്ങിയ മുഹമ്മദ്‌ കോയ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുകയും, പച്ചക്കറി വിത്ത് വിതരണം ചെയ്യുകയും ചെയ്തു.പരിപാടിയിൽ വാർഡ് മെമ്പർ മുഹമ്മദ്‌ അലി,പി.പി.ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
Previous Post Next Post
3/TECH/col-right