എളേറ്റിൽ:എളേറ്റിൽ ജി.എം.യു.പി.സ്കൂളിൽ ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
സ്കൂൾ വിദ്യാർത്ഥികൾ തയാറാക്കിയ നുറുങ്ങുകൾ എന്ന ഗണിത മാഗസിൻ സ്ക്കൂൾ വിദ്യാർത്ഥികളെ സാക്ഷി നിർത്തി മുൻ പ്രധാനാധ്യാപകൻ അബ്ദുൾ ഷുക്കൂർ പ്രകാശനം ചെയ്തു.
പ്രധാനാധ്യാപകൻ അനിൽ കുമാർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ S R G കൺവീനർ അബ്ദു സലീം , സീനിയർ അസിസ്റ്റന്റ് അബ്ദുൾ ലത്തീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഗണിത ക്ലബ്ബ് കൺവീനർ മൂസക്കുട്ടി സ്വാഗതവും അധ്യാപിക അക്ഷരനാഥ് നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ ജ്യാമിതീയ രൂപങ്ങൾ , ജ്യോമെട്രിക്കൽ ചാർട്ട് , രാമാനുജൻ സ്ക്വയർ, ടാൻഗ്രാം , ഗണിത പഠനോപകരണങ്ങളായ ക്ലൈനോ മീറ്റർ , ജിയോ ബോർഡ് തുടങ്ങിയവയുടെ പ്രദർശനവും,സ്കൂൾ തല ക്വിസ് മത്സരവും നടന്നു.
Tags:
EDUCATION