Trending

ദേശീയ ഗണിത ശാസ്ത്ര ദിനം ആചരിച്ചു.

എളേറ്റിൽ : ദേശീയ ഗണിതശാസ്ത്ര ദിനത്തിന്റെ ഭാഗമായി എളേറ്റിൽ എം.ജെ. ഹയർ സെക്കന്ററി സ്കൂളിൽ ഗണിത ക്ലബ്ബ് - മാത്തമറ്റിക്ക 21 - ഉദ്ഘാടനവും ഗണിത എക്സിബിഷനും നടത്തി. ഗണിത റിസോർസ് അധ്യാപകൻ എം. കൃഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

ഹെഡ്മിസ്ട്രസ് എൻ.എ വഹീദ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.നിഷ , എം.സി യൂസുഫ് , സി. ഹബീബുറഹ്മാൻ , പി.കെ അബ്ദുൽ ജലീൽ , ഇ.കെ അനിത എന്നിവർ സംസാരിച്ചു.

ഗണിത ക്ലബ് കൺവീനർ ആർ.കെ ഫസ്ലുൽ ബാരി സ്വാഗതവും,സബ്ജക്ട് കൗൺസിൽ കൺവീനൽ പി.എം സിനു നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right