താമരശ്ശേരി:ദേശീയ പാതയിൽ കാരാടി വട്ടക്കുണ്ട് പാലത്തിൽ വീണ്ടും വാഹനാപകടം. ഇന്ന് രാവിലെയാണ് കാർ അപകടത്തിൽ പെട്ടത്. പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
രണ്ടാഴ്ച മുമ്പ് ഈ പാലത്തിൽ നിന്നും വി.വി ഹോസ്പിറ്റൽ ഉടമ യുടെ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞിരുന്നു.
നിരവധി അപകടങ്ങൾ നടക്കുന്ന പാലം വീതി കൂട്ടി പുനർ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു പതിറ്റാണ്ട് കാലപ്പഴക്കം ഉണ്ടെങ്കിലും അധികൃതർ നിസ്സംഗതയിലാണെന്നാരോപണം ഉയരുന്നു.
Tags:
THAMARASSERY