Trending

കൗമാര ശാക്തികരണം: പൂനൂർ ഹൈസ്ക്കൂളിൽ വേറിട്ട മാതൃക തീർത്ത് ചങ്ക് പദ്ധതി.

പൂനൂർ: കൗമാരക്കാരുടെ പ്രശ്നങ്ങൾക്ക് കൗമാരക്കാർ തന്നെ പരിഹാരം കണ്ടെത്തുന്ന വേറിട്ട പ്രവർത്തന പദ്ധതിയുമായി ജില്ലാ പഞ്ചായത്തിന്റെ ചങ്ക് എന്ന കൗമാര ശാക്തീകരണ പരിപാടി പൂനൂർ ഹൈസ്ക്കൂളിലും വൻ വിജയമായി.

അഡോളസന്റ് ബ്രിഗേഡ് അംഗങ്ങളായ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ നേതത്വത്തിൽ പഠന പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം നൽകുകയാണ് ലക്ഷ്യം. കൂട്ടുകാരായ "ചങ്കു"കൾ ഓരോ ക്ലാസ്സിലെയും വിദ്യാർത്ഥകൾക്കു മുമ്പിൽ കളിയും കാര്യവുമായെത്തിയത് കുട്ടികൾക്ക് നവ്യാനുഭവമായി. 

എഡു കെയർ കോഓഡിനേറ്റർ എ കെ എസ് നദീറ, മെൻ്റർമാരായ കുഞ്ഞോയ് പുത്തൂർ, യു കെ ഗോകില എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ സംഘാടകരായ ചടങ്ങിൽ
റുഷ്ദ അദ്ധ്യക്ഷയായി. നിരഞ്ജനലക്ഷ്മി ഉദ്ഘാടനം ചെയ്തു. അമീന ജാൻ, ഇൽഹാൻ ഷമീർ എന്നിവർ ആശംസകൾ നേർന്നു. വന്ദന സ്വാഗതവും ഇബ്തിസാം നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right