എളേറ്റിൽ : കേരളത്തിൽ അന്യാധീനപ്പെട്ട കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തുക്കൾ തിരിച്ച് പിടിച്ച് വഖഫ് ബോർഡിൽ മുതൽകൂട്ടണമെന്ന് അഡ്വ: പി.ടി.എ റഹീം എം എൽ എ ആവശ്യപ്പെട്ടു. വഖഫ് ബോർഡിൽ നടന്ന ക്രമക്കേടുൾ ജനശ്രദ്ധയിൽ വരുന്നു എന്ന് ബോധ്യപ്പെട്ടപ്പോൾ വഴിതിരിച്ച് വിടാൻ വർഗീയ ദ്രുവീകരണത്തിനു് ശ്രമിക്കുന്ന ലീഗ് നേതൃത്വം തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വഖഫ് ആക്ഷൻ കൗൺസിൽ എളേറ്റിൽ വട്ടോളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം. എസ്. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂർ, എൻ.കെ.അബ്ദുൽ അസീസ്, മഹല്ല് ജമാഅത്ത് കൗൺസിൽ സെക്രട്ടറി ഷബീർ ചെറുവാടി, മലപ്പുറം സ്പിന്നിഗ് മിൽ ചെയർമാൻ യൂസഫ് ഹാജി പന്നൂർ, നാസർകോയ തങ്ങൾ, ഒ പി ഐ കോയ, സി.പോക്കർ മാസ്റ്റർ, അബ്ദുള്ളക്കോയ തങ്ങൾ,ഒ പി റഷീദ്, എൻ.സി.അസീസ് തുടങ്ങിയവർ സംസാരിച്ചു.
സക്കരിയ എളേറ്റിൽ സ്വാഗതവും, വഹാബ് മണ്ണിൽ കടവ് നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS