Trending

ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി.

തിരുവനന്തപുരം: 2022ലെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രായപരിധി ഒഴിവാക്കി65 വയസായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയേതാടെ 70 വയസിന് മുകളിലുളളവര്‍ക്ക് നേരത്തെയുളള രീതിയില്‍ സംവരണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്.

സംവരണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കൊപ്പം സഹായിയായി ഒരാള്‍ കൂടി വേണം. ഒരു കവറില്‍ രണ്ട് 70 വയസിന് മുകളിലുളളവരുണ്ടെങ്കില്‍ രണ്ട് സഹായികളെയും അനുവദിക്കും. സഹയാത്രികരായി ഭാര്യ, ഭര്‍ത്താവ്, സഹോദരങ്ങള്‍, മക്കള്‍, മരുമക്കള്‍, പേരമക്കള്‍, സഹോദരപുത്രന്‍, സഹോദരപുത്രി എന്നിവരെയാണ് അനുവദിക്കുക. ഇവരുടെ ബന്ധം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

70 വയസിന്റെ സംവരണ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദാക്കുകയാണെങ്കില്‍ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും. അപേക്ഷകര്‍ കൂടിയാല്‍ നറുക്കെടുപ്പ് വഴിയാകും തെരഞ്ഞെടുപ്പ്.
Previous Post Next Post
3/TECH/col-right