എളേറ്റിൽ: എളേറ്റിൽ ജി.എം.യു.പി. സ്ക്കൂളിൽ സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി സമൂഹ ചരിത്ര ചിത്രരചന നടത്തി.സ്വാതന്ത്ര്യ സമരവും അധിനിവേശത്തിനെതിരെ ഉണ്ടായ മുന്നേറ്റവും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രരചന സംഘടിപ്പിച്ചത്.
ഹെഡ്മാസ്റ്റർ എം.വി.അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ പൂർവ്വ വിദ്യാർത്ഥിയും, പ്രമുഖ ഡിസൈനറുമായ ആഷിഖ് റഹ്മാൻ ഒ.പി. ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡണ്ട് റജ്ന കുറുക്കാംപൊയിൽ, സീനിയർ അസിസ്റ്റൻറ് കെ.അബ്ദുൽ ലത്തീഫ് ,സ്റ്റാഫ് സെക്രട്ടറി.എൻ.പി.മുഹമ്മദ്, SRG കൺവീനർ എം.ടി.അബ്ദുസ്സലീം, എ.കെ.മൂസ്സക്കുട്ടി, അമീർ.സി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു.
സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ ഉഷ സ്വാഗതവും, നൗഷാദ്.ഇ.പി.നന്ദിയും പറഞ്ഞു.
Tags:
EDUCATION