കോഴിക്കോട്: ലിംഗ സമത്വം എന്ന പേരിൽ യൂണിഫോം ഏകീകരിക്കാനുള്ള ശ്രമം ലിബറലിസം അടിച്ചേൽപ്പിക്കലാണെന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ്. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത് കുട്ടികളിൽ തെറ്റായ ആശയം തിരുകി കയറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. വസ്ത്രത്തിന്റെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള അവകാശത്തെ ഹനിക്കുന്നതാണ് സർക്കാർ നടപടി.
സ്ത്രീക്കും പുരുഷനും ഇടയിൽ സ്വാഭാവികവും സാമൂഹികവുമായ വേർതിരിവുകൾ വിവേചനമായി ഉയർത്തിക്കാട്ടുന്നത് സാംസ്കാരിക ശൂന്യമാണ്.
കേരളാ സമൂഹത്തിൽ ഒരിക്കലും നടപ്പാക്കാൻ സാധിക്കാത്ത തലതിരിഞ്ഞ ആശയങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അപലപനീയവും പ്രതിഷേധാർഹവുമാണ്.
ജില്ലാ പ്രസിഡന്റ് കെ. നൂഹ് അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് കക്കോടി, അമീൻ മുയിപ്പോത്ത്, ഡോ.ജാവേദ് അഹമ്മദ്, അമീർ കൊയിലാണ്ടി, സാബിർ മുനഫർ തങ്ങൾ എന്നിവർ സംസാരിച്ചു.
Tags:
KOZHIKODE