Trending

പോത്തിൻ കുട്ടിയെ വിതരണം ചെയ്തു

മടവൂർ പഞ്ചായത്ത് 2021-2022 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെടുത്തി എസ് സി വനിത വിഭാഗത്തിനുള്ള പോത്തിൻ കുട്ടിയുടെ വിതരണോദ്ഘാടനം  വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബുഷ്റ പൂളോട്ടുമ്മലിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത കടുകംവള്ളി നിർവഹിച്ചു.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻന്റിഗ് കമറ്റി ചെയർമാൻ ഫെബിന അബ്ദുൽ അസീസ്, വാർഡ് മെമ്പർമാരായ സീ.പി അസീസ്സോ,ഷ്മസുർജിത്ത്, പുറ്റാൾ മുഹമ്മദ്,ഇ.എം വാസുദേവൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുലൈമാൻ മാസ്റ്റർ, വെറ്റനറി സർജൻ ഡോ. ജീന ജോർജ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മാരായ അനീസ് ബാബു , ബിനു വിജയൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right