Trending

ജനകീയ പ്രതിഷേധ സംഗമം നടത്തി..

എളേറ്റിൽ :വഖഫ് ബോർഡ്‌ PSC വിഷയവുമായി ബന്ധപ്പെട്ട് 'വഖഫ് ബോർഡിലെ കടന്നു കയറ്റം അവസാനിപ്പിക്കുക" എന്ന മുദ്രാവാക്യവുമായി എളേറ്റിൽ ടൗൺ മുസ്ലിംലീഗ് ജനകീയ പ്രതിഷേധ സംഗമം നടത്തി.

കെ. കെ.അബ്ദുറഹിമാൻ കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ 
പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.

കൊടുവള്ളി മണ്ഡലം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി എം നസീഫ് മുഖ്യ പ്രഭാഷണം നടത്തി.എൻ. സി.ഉസൈൻ മാസ്റ്റർ , കെ.കെ.ജബ്ബാർ മാസ്റ്റർ ,സമദ് വട്ടോളി ,എം ആലി മാസ്റ്റർ ,എം മുഹമ്മദലി എന്നിവർ സംസാരിച്ചു.

സി.സുബൈർ മാസ്റ്റർ സ്വാഗതവും, ഉബൈസ് വട്ടോളി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right