Trending

കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവിന് പരിക്ക്; ബസ് അമിതവേഗതയിലെന്ന് ദൃക്സാക്ഷികൾ.

അധികൃതർ കണ്ണടയ്ക്കുന്നു:അടിവാരം മുതൽ കുന്നമംഗലം വരെയുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി അപകടത്തിൽപ്പെടുന്നത് പതിവാകുന്നു.

കൊടുവള്ളി: ദേശീയപാതയിൽ കൊടുവള്ളി എം.പി.സി ജംഗ്ഷനിൽ കെ.എസ്‌.ആർ.ടി.സി ബസ്സിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന് പരിക്ക്‌. ഇന്ന് വൈകിട്ട്‌ 7.15നാണ് അപകടം സംഭവിച്ചത്‌. ബൈക്ക്‌ യാത്രകാരനെ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കെ.എൽ 57.E 1454 ഹീറോ ഹോണ്ട പാഷ്യൻ പ്രോ ബൈക്ക്‌ ആണ് അപകടത്തിൽ പെട്ടത്‌. അപകടം സംഭവിച്ച ബൈക്ക്‌ യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.അപകട കാരണം കെ.എസ്‌.ആർ.ടി.സിയുടെ അമിത വേഗതയാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കോഴിക്കോട്‌-വയനാട്‌ റോഡിൽ കെ.എസ്‌.ആർ.ടി.സിയുടെ അമിത വേഗത കാരണം അപകടങ്ങൾ പതിവ്‌ കാഴ്ചയാവുകയാണ്. ദേശീയപാതയിൽ ഏറ്റവും തിരക്കും വീതിയും കുറഞ്ഞ പ്രധാന സ്ഥലങ്ങളിൽ പോലും അമിത വേഗതയിലാണ് കെ.എസ്‌.ആർ.ടി.സി ബസ്സുകൾ ചീറിപ്പായുന്നത്‌. മോടോർ വാഹന വകുപ്പും പോലീസും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതായിട്ടുണ്ട്‌.
Previous Post Next Post
3/TECH/col-right