Trending

കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവം "വേവ്സ് -2k21".

പൂനൂർ:2021-22 അധ്യയന വർഷത്തെ കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവം "വേവ്സ് -2k21" എന്ന പേരിൽ കാരുണ്യതീരം ക്യാമ്പസ്സിൽ വെച്ച് സംഘടിപ്പിച്ചു. താമരശ്ശേരി  ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റ് ജെ .ടി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കാരുണ്യതീരം ചെയര്മാൻ ബാബു കുടുക്കിൽ അധ്യക്ഷനായിരുന്നു. സലീം വാടിക്കല്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൗസർ മാസ്റ്റർ, വാർഡ് മെമ്പർ ബിന്ദു സന്തോഷ്, ഹെൽത്ത്കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ ഷമീർ ബാവ, എക്സിക്യൂട്ടീവ് മെമ്പർ ടി.എം അബ്ദുൽ ഹക്കീം, കാരുണ്യതീരം പ്രിൻസിപ്പാൾ ലുംതാസ് സി.കെ, PTA പ്രധിനിധി ഷാഫി എന്നിവർ സംസാരിച്ചു.

വലിയ ഒരു ഇടവേളക്ക് ശേഷം സ്കൂളിൽ തിരിച്ചെത്തിയ വിദ്യാർത്ഥികൾ ഏറെ ആവേശത്തോടെ കലാപരിപാടികൾ അവതരിപ്പിക്കുകയും മധുരം പങ്കിടുകയും ചെയ്തു പ്രവേശനോത്സവം ഗംഭീരമാക്കി. കൊറോണ പ്രതിസന്ധി മൂലം ഓൺലൈൻ വഴിയായിരുന്നു ഇത് വരെ ക്ലാസുകൾ നടന്നിരുന്നത്. സ്പെഷ്യൽ സ്കൂളുകൾ തുറക്കാൻ അനുമതി ലഭിച്ചതോടെ കാരുണ്യതീരം വീണ്ടും പൂർണമായ പ്രവർത്തനത്തിലേക്ക് വന്നിരിക്കുകയാണ്.
Previous Post Next Post
3/TECH/col-right