കൽപ്പറ്റ : കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ തിരിച്ചറിവിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ക്ലൈമറ്റ് കഫേ നവംബർ 10-ന് വൈകുന്നേരം നാലിന് കൽപ്പറ്റയിൽ നടക്കും.സൂര്യ കോംപ്ലക്സിലെ കുഞ്ഞാക്കാൻ്റെ കഞ്ഞിപ്പീടികയിലാണ് പരിപാടി.
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി ,ഹ്യും സെൻ്റർ ഫോർ ഇക്കോളജി ആൻ്റ് വൈൽഡ് ലൈഫ് ബയോളജി, കിസാൻ റേഡിയോ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ചായക്കട ചർച്ചയിൽ വിഷ്ണുദാസ് , സുമ വിഷ്ണുദാസ്, തോമസ് അമ്പലവയൽ, എം.കെ.ദേവസ്യ, സി.ഡി.സുനീഷ് തുടങ്ങിയവർ പങ്കെടുക്കും.
ഒമാക് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു മോഡറേറ്ററായിരിക്കും.
ഒരു മഴ പെയ്താൽ പോലും ദുരന്തം പതിവാകുന്ന നമ്മുടെ നാട്ടിൽ മാറുന്ന കാലാവസ്ഥയെക്കുറിച്ച് നടക്കുന്ന ചായക്കട ചർച്ചകളിൽ തൽപ്പരരായ മുഴുവൻ പേരും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ഫോൺ: 9447010397.
Tags:
KERALA