സംസ്ഥാനത്ത് ഇന്ന് (ചൊവ്വാഴ്ച) മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിൽ തിങ്കളാഴ്ച രാത്രി പത്തിന് മന്ത്രി ആൻറണി രാജു ബസ് ഉടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്.
സമരം പിൻവലിച്ചില്ലെങ്കിൽ നിലവിൽ ലഭ്യമായ എല്ലാ ബസുകളും സർവിസിന് ഇറക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നൽകിയിരുന്നു. സ്വകാര്യബസുകള്‍ മാത്രമുള്ള റൂട്ടിലടക്കം സർവിസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.