പൂനൂർ: വടക്കെ നെരോത്ത് നൂറുൽഹുദാ മദ്റസ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6.30ന് കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും.
മഹല്ല് പ്രവാസി കൂട്ടായ്മ ഏർപെടുത്തിയ പുരസ്കാരം മഹല്ല് ജനറൽ സെക്രട്ടറി എൻ വി അബ്ദുറഹിമാൻ ഹാജിക്ക് ചടങ്ങിൽ വെച്ച് കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ സമ്മാനിക്കും.നാല് പതിറ്റാണ്ടിലേറെക്കാലമായി മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറിയായി പ്രർത്തിക്കുന്ന അബ്ദുറഹിമാൻ ഹാജിയെ മഹല്ലിൻ്റെ പുരോഗതിക്കും മഹല്ല് നിവാസികളുടെ ക്ഷേമത്തിനും വേണ്ടി ചെയ്ത സേവനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം നൽകി ആദരിക്കുന്നത്.
പേരോട് മുഹമ്മദ് അസ്ഹരി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. എൻ വി മജീദ് ഹാജിയുടെ അധ്യക്ഷതയിൽ ചേരുന്ന പരിപാടിയിൽ സ്ഥലം മുദരിസ് ഷൗക്കത്ത്അലി സഖാഫി, മദ്രസ സദർ മുഅല്ലിം മുഹമ്മദ് ബാഖവി എന്നിവർ സംബന്ധിക്കും.
Tags:
POONOOR