എളേറ്റിൽ : EMH College of queens ൽ ഒരു മാസത്തോളം നീണ്ടു നിന്ന ഗുൽസാരെ മദീന മീലാദ് ഫെസ്റ്റ് സമാപിച്ചു.ഫെസ്റ്റിന്റെ ഭാഗമായി 23 സ്റ്റേജ് മത്സരങ്ങളും 20 നോൺ സ്റ്റേജ് മത്സരങ്ങളും നടന്നു.
394 പോയിന്റ് നേടി ടീം മെഹ്ഫിലെ മദീന ഒന്നാം സ്ഥാനവും 312 പോയിന്റ് നേടി ടീം നൂറേ മദീന രണ്ടാം സ്ഥാനവും നേടി. സജ്ന സി കലാപ്രതിഭാ പുരസ്ക്കാരവും നേടി.
സമാപന സംഗമത്തിൽ സലാം മാസ്റ്റർ ബുസ്‌താനി, അൻവർ ഖുതുബി, മുനവ്വിർ ഫളിലി, അൻസാർ സഖാഫി, താജുദ്ദീൻ സഖാഫി, ഫാഹിസ് പാലങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.
Tags:
ELETTIL NEWS