Trending

എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷന്‍ നവംബര്‍ 30 വരെ തനത് സീനിയോറിറ്റി നിലനിര്‍ത്തി പുതുക്കാം.

2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 വരെ കാലയളവിലെ  എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷന്‍ നവംബര്‍ 30 വരെ തനത് സീനിയോറിറ്റി നിലനിര്‍ത്തി പുതുക്കാം.

രജിസ്‌ട്രേഷന്‍ റദ്ദായവര്‍ക്കും റദ്ദായി റീ രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്കും ഈ കാലയളവില്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട് ലഭിച്ച ജോലിയില്‍ നിന്നും പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തവര്‍ക്കും നിശ്ചിത സമയം കഴിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതു മൂലം സീനിയോറിറ്റി നഷ്ടപ്പെട്ട് റീ-രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

അതത് ഓഫീസുകളില്‍ നേരിട്ടെത്തിയോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണ്.
Previous Post Next Post
3/TECH/col-right