Trending

പൂനൂർ ഗാഥാ പബ്ലിക് സ്കൂളിലെ രക്ഷിതാക്കൾക്ക് നിയമ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

പൂനൂർ: മാറുന്ന കാലഘട്ടത്തിൽ വളർന്നു വരുന്ന കുട്ടികളെ വഴിതെറ്റാതെ വളർത്താനും, നാളെയുടെ ഉത്തമ പൗരന്മാരാക്കി മാറ്റുന്നതിനും, രക്ഷിതാക്കൾക്ക് ഊർജ്ജം പകരാൻ ഗാഥ പബ്ലിക് സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച നിയമ ബോധവൽക്കരണ ക്ലാസ്സ്‌ ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നിജിൽരാജ് ഉദ്ഘാടനം ചെയ്തു. പി. ടി. എ.പ്രസിഡന്റ്‌   സി പി ബ്ദുൽ റഷീദ്  ആദ്യക്ഷത വഹിച്ചു.

RDO കോടതിയിൽ കൺസീലിയേഷൻ ഓഫീസർ ആയ അഡ്വക്കേറ്റ് കവിത മാത്യു രക്ഷിതാക്കൾക്ക് നിയമ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ നിയമപരമായിത്തന്നെ ഓരോ രക്ഷിതാക്കളും കൈകാര്യം ചെയ്യണമെന്ന് കവിത മാത്യു പ്രസ്തുത പരിപാടിയിൽ പറഞ്ഞു.

ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് ഒൻപതാം വാർഡ് അംഗം ശ്രീ പി എച്ച് സിറാജ്,സ്കൂൾ മാനേജ്മെൻറ് ജോയിന്റ് സെക്രട്ടറി ശ്രീ അബ്ദുൽ ജബ്ബാർ വി പി, മാനേജ്മെൻറ് അംഗം ശ്രീ അബ്ദുൽ നിസാർ, സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീ മുഹമ്മദ്‌ ആസിഫ് അലി കെ കെ, അദ്ധ്യാപികമാരാരായ ശ്രീജില, ജിഷ എം സി, ബീന എന്നിവർ സംസാരിച്ചു.

ഗാഥ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ മോനി യോഹന്നാൻ സ്വാഗതവും പി ടി എ ജോയിന്റ് സെക്രട്ടറി സൗമ്യ നന്ദിയും പറഞ്ഞു .
Previous Post Next Post
3/TECH/col-right