Trending

വിവാദ കൃഷി നിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ വിജയം

താമരശ്ശേരി:വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രസ്താവിച്ചത് കർഷകർ സൽഹിയിൽ നടത്തിയ ഐതിഹാസിക സമരത്തിൻ്റെ വിജയമാണെന്ന് താമരശ്ശേരി ഏരിയ സംയുക്ത കർഷക സമിതി യോഗം അഭിപ്രായപ്പെട്ടു.

പാർലമെൻ്റിൽ പാസ്സാക്കിയ നിയമം പാർലമെൻ്റിലൂടെ തന്നെ പിൻവലിക്കണമെന്നും സമരത്തിനിടെ മരണപ്പെട്ട എഴുന്നൂറിലധികം കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നവംബർ 26 ന് താമരശ്ശേരിയിൽ സമരപോരാളികൾക്ക് ഐക്യദാർഢ്യമറിയിച്ചു കൊണ്ട് കർഷക സദസ്സ് സംഘടിപ്പിക്കാനും തീരുമാനിച്ചു.

സോമൻ പിലാത്തോട്ടം അധ്യക്ഷത വഹിച്ചു.വി.കുഞ്ഞിരാമൻ, വി.രവീന്ദ്രൻ, കെ.വി.സെബാസ്റ്റ്യൻ, ടി.എം.അബ്ദുൽ സമദ്, ടി.കെ.അരവിന്ദാക്ഷൻ, പി.സി.എ റഹീം, കെ.കെ.ഷരീഫ്, ഇ ശിവരാമൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right