Trending

വോളി മേള നടത്തി

എളേറ്റിൽ: എഫ്.സി ബറ്റാലിയൻ ചളിക്കോട് സംഘടിപ്പിച്ച ഒന്നാമത് വോളി മേളയിൽ സ്പൈക്കേഴ്സ് ചളിക്കോട് ഒന്നാം സ്ഥാനവും ഗണ്ണേഴ്സ് പുതിയോട് രണ്ടാം സ്ഥാനവും നേടി.മത്സര പരിപാടി കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.പി വിനോദ് കുമാർ ഉദ്ഘാനം ചെയ്തു.ദേശിയ വോളിബോൾ താരം അശ്വതി എടവലത്ത് വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു.

കുന്നത്ത് സുനി, ഇ.കെ അബ്ദുൽ ഖാദർ, ഒ.പി കുഞ്ചു, ഇ.കെ റിനാസ്, ശാലു ,എം.ടി ഷമീം, എം.ടി നാസർ, എം മജീദ്, എൻ.കെ സുരേഷ്, എം.പി ഉസയിൻ, വി.കെ റസാഖ്,ബാപ്പു പുതിയോട് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right