Trending

നന്മണ്ടയില്‍ മുന്‍ ഭാര്യയെ ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട് :നന്മണ്ടയില്‍ മുന്‍ ഭാര്യയെ ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നന്മണ്ട സഹകരണ ബാങ്കില്‍ വെച്ച്‌ ഉച്ചയോടെയാണ് സംഭവമുണ്ടായത്.

കൈക്ക് പരിക്കേറ്റ ക്ലാര്‍ക്ക് ശ്രീഷ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇവരെ ആക്രമിച്ച നന്മണ്ട സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളുടെ മുന്‍ ഭാര്യ ഇതേ ബാങ്കില്‍ ജീവനക്കാരിയാണ്. ഇരുവരും നേരത്തെ വിവാഹ മോചിതരായിരുന്നു. ഇവരെ ആക്രമിക്കാനെത്തിയ ബിജു ആളുമാറിയാണ് ബാങ്കിലെ മറ്റൊരു ജീവനക്കാരിയായ ശ്രീഷ്മയെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Previous Post Next Post
3/TECH/col-right