പെരുവയൽ:ചെറുകുളത്തൂരിൽ വീട് തകർന്ന് നിരവധി പേർക്ക് പരിക്ക്. നിർമാണം പുരോഗമിക്കുന്ന കോൺക്രീറ്റ് വീടാണ് തകർന്നു വീണത്. കോൺക്രീറ്റ് പാളിക്കടിയിൽ കുടുങ്ങികിടന്ന ഒമ്പതു തൊഴിലാളികളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.
തൊഴിലാളികളായ ജാമിൽ (28) മുബാറക്ക് (19) റന (22) ഫിറ്റാസ് ഖാൻ (25) അസദുൽ (30) റജബ് (35) അബ്താർ ഹുസൈൻ (27) അസിം ഖാൻ (23) നബിസുൽ (25) എന്നിവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വെൺമാറയിൽ അരുണിന്‍റെ വീടാണ് തകർന്നത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പലരെയും രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വെള്ളിമാട്കുന്നിൽനിന്നും മുക്കത്തുനിന്നുമുള്ള ഫയർഫോഴ്സാണ് സംഭവ സ്ഥലത്ത് എത്തിയത്. ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.
Tags:
KOZHIKODE