Trending

സി.എ.എ വിരുദ്ധ സമരം: പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു;ഉമ്മർ മാസ്റ്റർ

താമരശ്ശേരി : പൗരത്വ ഭേതഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രാദേശിക തലങ്ങളിൽ നടന്ന സമര പരിപാടികളിൽ പങ്കെടുത്തതിന്റെ പേരിൽ മുസ്ലിം ലീഗ് നേതാക്കളെയും പ്രവർത്തകരേയും വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗവും മുൻ എം.എൽ.എ യുമായ വി.എം ഉമ്മർ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.

സി.എ.എ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസ് നിലനിൽക്കില്ലെന്ന് സർക്കാർ നേരത്തെ പറഞ്ഞതിനു വിപരീതമായിട്ടാണ് ഇപ്പോൾ സംഭവിക്കുന്നത്. തിരഞ്ഞെടുപ്പിൽ ജയിച്ച് കയറാൻ വലിയ വായിൽ ന്യൂനപക്ഷ പ്രേമം പ്രസംഗിച്ച മുഖ്യമന്ത്രി ന്യൂനപക്ഷ സമുദായത്തെ വഞ്ചിക്കുകയായിരുന്നു.

കേസിലുൾപ്പെട്ടവരെ 
അറസ്റ്റ് ചെയ്യാൻ പോലീസ്  യാതൊരു നിയമവും പാലിച്ചില്ലെന്ന് മാത്രമല്ല സാമാന്യ മര്യാദപോലും കാണിക്കാതെ വീടുകളിൽ കയറി സ്ത്രീകളുടേയും കുട്ടികളുടേയും മുന്നിൽ വെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊണ്ടാണ് താമരശ്ശേരിയിലെ   പോലീസ് നടപടി.

മുസ്ലിം ലീഗ് നേതാക്കളായ അഷ്റഫ് കോരങ്ങാട്, സി.പി. ഖാദർ, അബ്ദുൾ ഗഫൂർ എന്നിവരോട് പോലീസ് നീതി കാണിച്ചില്ല.പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞാൽ ഏത് സമയത്തും ഹാജരാവാൻ തയ്യാറുള്ള പൊതു പ്രവർത്തകരായ ഇവരോട് പോലും പിണറായിയുടെ പോലീസ് നടത്തിയത് കടുത്ത നടപടിയായിപ്പോയെന്നും ഇതിനെതിരെ മതേതര ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം ഉയർന്ന് വരണമെന്നും ഉമ്മർ മാസ്റ്റർ പറഞ്ഞു.
Previous Post Next Post
3/TECH/col-right