Trending

നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ ഓടി വീട്ടിലേക്ക് ഇടിച്ചു കയറി

പൊന്‍കുന്നം:കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ ഉരുണ്ട് റോഡിന് എതിര്‍വശത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങി.ബസില്‍ യാത്രക്കാരില്ലായിരുന്നു.ഡിപ്പോയില്‍ നിന്ന് ഹൈവേയിലേക്ക് ഇറക്കമുള്ള വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് ഉരുണ്ടിറങ്ങിയത്. പമ്ബിലേക്ക് ഡീസലടിക്കാന്‍ പോയ മറ്റൊരു ബസിന്റെ പിന്നില്‍ ഇടിക്കുകയും ചെയ്തു.

റോഡരികിലെ ട്രാന്‍സ്‌ഫോമറിനും വൈദ്യുതത്തൂണിനും ഇടയിലൂടെ കടന്നുപോയ ബസ് വീടിന്റെ ചുമരിലിടിച്ചാണ് നിന്നത്. ഈ സമയം റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.കഴിഞ്ഞ്ര ദിവസം രാത്രി 7.45നാണ് സംഭവം. നടന്നത്. മുന്‍പ് മൂന്നുതവണ ഇത്തരത്തില്‍ ഡിപ്പോയിലേക്കുള്ള റോഡില്‍ നിന്ന് ബസ് ഇതേ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങിയിരുന്നു. ഒരുതവണ വീടിന്റെ ഭിത്തി തകരുകയും ചെയ്തു.
Previous Post Next Post
3/TECH/col-right