Trending

ആമസോൺ വ്യൂ പോയിൻ്റിലെ അപകടം; കർശന നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്.

അരീക്കോട്:മുണ്ടേങ്ങര കൊളപ്പാടൻ മലയിലെ മൂന്നുകല്ലിനടുത്ത് ആമസോൺ വ്യൂ പോയിൻ്റിന് മുകളിൽ നിന്ന് രണ്ട് പേർ വീണ് ഒരാൾ മരിച്ച സംഭവത്തെ തുടർന്ന് നിലമ്പൂർ ഡി വൈ എസ് പി സ്ഥലം സന്ദർശിച്ച്  പൊലീസിൻ്റെ കർശന നിയന്ത്രണം ഏർപ്പെടുത്തി. സ്ഥലത്ത് പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം ചട്ടിപ്പറമ്പിൽ നിന്നെത്തിയ എട്ടംഗ സംഘത്തിലുണ്ടായിരുന്ന റഹ്‌മാൻ ഇവിടെ നിന്നും താഴെ വീണ് മരിച്ചത്. അതെ സമയം നിലമ്പൂരിൽ നിന്നുള്ള സംഘത്തിലെ അക്ഷയ് എന്ന യുവാവിന് കാര്യമായി പരിക്കേൽക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേഷിപ്പിക്കുകയും ചെയ്തു.

നിലവിൽ അരീക്കോട് നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടെ എത്താറ്. ബൈക്കിലും സൈക്കിളിലുമായി സവാരിക്കിറങ്ങുന്ന യുവാക്കൾ അപകടകരാമാം വിധം ഇവിടെ തമ്പടിക്കുന്നത് പതിവാണെന്ന് ഒരു സ്വദേശി പറഞ്ഞു.
Previous Post Next Post
3/TECH/col-right