എളേറ്റിൽ: കാഞ്ഞിരമുക്ക് (മാണിക്കാറമ്പിൽ) മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാചക പ്രകീർത്തനങ്ങളാൽ മുഖരിതമായ സദസ്ലുകളോടെയും വിവിധ പരിപാടികളോടെയും നബിദിനം ആഘോഷിച്ചു.മൗലിദ് പാരായണം, നബിദിന പ്രഭാഷണം, പ്രാർത്ഥന സദസ്സ് , അന്നദാനം തുടങ്ങിയവ നടന്നു.
വിദ്യാർത്ഥികളുടെ കലാപരിപാടിയും അനുമോദനവും ഈ മാസം അവസാനം നടത്താൻ തീരുമാനിച്ചു. നബിദിന ആഘോഷ പരിപാടി മഹല്ല് പ്രസിഡൻ്റ് പി.മൊയ്തീൻകോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹല്ല് വൈസ് പ്രസിഡൻ്റ് അബ്ദുറഹിമാൻ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു.
ഇബ്രാഹീം മുസ്ല്യാർ മുഖ്യ പ്രഭാഷണം നടത്തി. കെ.അബ്ദുസമദ് ഹാജി, അബ്ദുറസാഖ് PK ,സുലൈമാൻ മുസ്ല്യാർ, അഹമ്മദ് കുട്ടി അഷിയാന, ഹംസ മാസ്റ്റർ, ഷാഹിദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Tags:
ELETTIL NEWS