പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവ.എൽ പി സ്ക്കൂളിൽ സ്ക്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് ആരോഗ്യ ബോധവൽക്കരണം നടത്തുന്നതിന് പി ടി എ ചേർന്നു. ടി പി അജയൻ അദ്ധ്യക്ഷനായി.
നരിക്കുനി ഹെൽത്ത് ഇൻസ്പെക്ടർ ശറഫുദ്ദീൻ ക്ലാസ്സ് നയിച്ചു. എൻ കെ മുഹമ്മദ് മുസ്ല്യാർ, പി ടി സിറാജുദ്ദീൻ, വി ഷാഹിദ എന്നിവർ സംസാരിച്ചു. ഒ പി മുഹമ്മദ് സ്വാഗതവും ടി അശ്വതി നന്ദിയും പറഞ്ഞു.
Tags:
EDUCATION