താമരശ്ശേരി:അകാലത്തിൽ പൊലിഞ്ഞ ജീവകാരുണ്യപ്രവർ കൻ പി.സി. നാസറിന് സ്മാരകമായി ലൈബ്രറിയൊരുക്കാൻ ഇറങ്ങിത്തിരിച്ച് നാട്ടുകാരും സുഹൃത്തുക്കളും, പൊതുപ്രവർത്തന രംഗത്ത് സജീവസാന്നിധ്യമായിരു ന്ന നാസറിന്റെ ഓർമ നിലനിർത്താൻ തച്ചംപൊയിൽ ജനതാ ലൈബ്രറി പുനരുദ്ധരിച്ച് കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേര് നൽകാനാണ് പദ്ധതി.
നാളിതുവരെ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി, പി.സി. നാസറിന്റെ മാതാവ് സൗജന്യ മായി വിട്ടുനൽകിയ കെട്ടിടമുറി യിലേക്കാണ് മാറ്റുന്നത്. നാട്ടുകാരും സുഹൃത്തുക്കളും സഹപാഠികളും ചേർന്നാണ് പി.സി. നാസർ സ്മാരക ജനതാ ലൈബ്രറി ആൻഡ് റീഡിങ് റൂം നവീകരിച്ചൊരുക്കുന്നത്.
ലൈബ്രറി കെട്ടിടത്തിൻറ രേഖയും താക്കോലും പി.സി. നാസറിന്റെ മാതാവ് പാത്തുമ്മയി ഹജ്ജുമ്മ ലൈബ്രറി കമ്മിറ്റി ചെയർമാൻ സൈനുൽ ആബിദീൻ തങ്ങൾക്ക് കൈമാറി. പി.സി. നാസറിന്റെ സഹോദരങ്ങളായ ഷൗക്കത്ത്, ഫൈസൽ, ഇസ്ലാമായിൽ, പി.സി. ഇഖ്ബാൽ എന്നിവർ സന്നിഹിതരായി.
ലൈബ്രറി കമ്മിറ്റി അംഗങ്ങളായ അഷ്റഫ് തങ്ങൾ, പി. മുരളി, ശിവരാമൻ, ഗിരീഷ് തേവള്ളി, എൻ.പി. മു ഹമ്മദലി, ടി.പി.കെ. ഇബ്രാഹിം, ടി.പി. ജലീൽ, വി.സി. ജുനൈസ്, നദീർ അലി തച്ചംപൊയിൽ തുടങ്ങിയവർ പങ്കെടുത്തു.
Tags:
THAMARASSERY