Trending

നിർമ്മാണ സാധനങ്ങൾക്ക് വില മേലോട്ട്: നിര്‍മ്മാണം താഴോട്ട്

നിര്‍മ്മാണ മേഖലയിലെ സാമഗ്രികളുടെ വിലക്കയറ്റം ഉപഭോക്താക്കള്‍ക്കൊപ്പം വ്യാപാരികളെയും കരാറുകാരെയും പ്രതിസന്ധിയിലാക്കുന്നു.ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ നിന്നും കരകയറി തുടങ്ങുന്ന വേളയിലാണ് സാമഗ്രികളുടെ വിലവര്‍ദ്ധനവ് കാരണം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.

കഴിഞ്ഞ രണ്ടുമാസം മുമ്ബ് വരെ 340 രൂപയായിരുന്നു സിമന്റിന്റെ വില. ബ്രാന്റഡ് കമ്ബനികളുടേതിന് ചാക്കിന് 380ഉം. ഒരു മാസം കൊണ്ട് ഇവ യഥാക്രമം 440ഉം 470ഉം രൂപയായി. വിലക്കയറ്റം കാരണം നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെയടക്കം തുടര്‍ പ്രവൃത്തികള്‍ പലയിടങ്ങളിലും നിറുത്തിവച്ചിരിക്കുകയാണ്.

കെട്ടിട നിര്‍മ്മാണത്തിന് അടിസ്ഥാനമായി വേണ്ട കരിങ്കല്ലിന് 2100ല്‍ നിന്നും 3300 രൂപയായി വര്‍ദ്ധിച്ചു. ഒറ്റയടിക്ക് വര്‍ദ്ധിച്ചത് 1200 രൂപ. വയറിംഗ് സാമഗ്രികള്‍ക്ക് 45 ശതമാനം വില കൂടി.
ദിവസവും വര്‍ദ്ധിക്കുന്ന ഇന്ധനവിലയാണ് നിര്‍മ്മാണ സാധനങ്ങള്‍ക്ക് വില കൂടാന്‍ കാരണമായി പറയുന്നത്.

ഇന്ധന വില വര്‍ദ്ധനവ് മൂലം ക്രഷര്‍ യൂണിറ്റുകള്‍ക്ക് വില കൂട്ടേണ്ടി വന്നു. ഹോള്‍സെയിലില്‍ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതോടെ റീട്ടെയില്‍ മേഖലക്കാരും പ്രതിസന്ധിയിലായി. വില കൂടിയ സാഹചര്യത്തില്‍ കരാറുകാര്‍ പുതിയ പ്രവ‌ൃത്തികള്‍ ആരംഭിക്കുന്നതും പരിമിതമാണ്. റീട്ടെയില്‍ കടകളില്‍ നേരത്തെ എടുത്തുവച്ച സിമന്റും മറ്റും കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്. ഓര്‍‌ഡറുകള്‍ക്ക് അനുസരിച്ചാണ് സ്റ്റോക്ക് എടുത്തതെന്നത് മാത്രം ആശ്വാസം.

എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ വില വര്‍ദ്ധനവില്ലെന്നും കേരളത്തില്‍ മാത്രമാണ് ഇത്തരത്തില്‍ വില വര്‍ദ്ധനവെന്നുമുള്ള ആക്ഷേപവും ഉയരുന്നു.കീശ കാലിയാവും
നിര്‍മ്മാണ മേഖലയിലെ വില വര്‍ദ്ധനവ് സാധാരണക്കാരെയാണ് വലിയ രീതിയില്‍ ബാധിക്കുന്നത്.
ചെറിയ ബഡ്ജറ്റില്‍ വീട് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചവര്‍ക്ക് ചെലവ് താങ്ങാനാവില്ല
നിര്‍മ്മാണ തൊഴിലാളികളുടെ മിനിമം വേതനം ആയിരം രൂപയാണ്.

സാമഗ്രികളുടെ വിലയോടൊപ്പം ഇത്തരം ചെലവുകളും വഹിക്കേണ്ടി വരുന്നതോടെ വില കുറയാന്‍ കാത്തിരിക്കുകയാണ് പലരും
ലൈഫ് പദ്ധതിയുടെ പണികളും മുടങ്ങും
നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയില്‍ വീടുകള്‍ക്കായി അനുവദിക്കുന്നത്.പണി നടക്കുന്ന നാല് ഘട്ടങ്ങളിലായാണ് തുക നല്‍കുക.
സാമഗ്രികളുടെ വില കൂടിയ സാഹചര്യത്തില്‍ നാല് ലക്ഷം രൂപയില്‍ വീട് നിര്‍മ്മിക്കാനാവില്ല. ഈ അവസ്ഥയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിപ്പോവാനുള്ള സാദ്ധ്യതകളുമുണ്ട്.

കഴിഞ്ഞ മാസത്തെ വില
സിമന്റ് : 380 രൂപ
കമ്ബി : 55 രൂപ (കിലോ)
കരിങ്കല്ല് : 2100

ഒക്ടോബറിലെ വില
സിമന്റ് : 470 രൂപ
കമ്ബി : 75 രൂപ (കിലോയ്ക്)
കരിങ്കല്ല് : 3300 രൂപ
Previous Post Next Post
3/TECH/col-right