പുതുപ്പാടി:അടിവാരം ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ നിയമാനുസൃതമായി പ്രവർത്തിച്ചിരുന്ന യുവ സംരഭകരുടെ കാർ വാഷ് അടിച്ചു തകർത്ത ഉടമയുടെ ഗുണ്ടായിസത്തിൽ പ്രതിഷേധിച്ചും, സംരംഭകർക്ക് നഷ്ട്ട പരിഹാരം ആവശ്യപ്പെട്ടും പുതുപ്പാടിയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഞായറാഴ്ച്ച അടിവാരം പെട്രോൾ പമ്പ് ഉപരോധിക്കും.ശക്തമായ സമര പരിപാടികളാണ് സംയുക്ത യുവജന സമര സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്.
വെസ്റ്റ് കൈതപ്പൊയിലിൽ ചേർന്ന ആലോചന യോഗത്തിൽ ചെയർമാൻ ഷംസീർ പോത്താറ്റിൽ, കൺവീനർ പി.കെ ഹേമന്ത് ,സഹീർ എരഞ്ഞോണ, വി.കെ താജു, കമറു കാക്കവയൽ, പി.കെ മുഹമ്മദലി,നംഷീദ്, ജാസിൽ പെരുമ്പള്ളി, രതീഷ് പൊട്ടിക്കൈ ,ഷൈജൽ എന്നിവർ പ്രസംഗിച്ചു.
Tags:
THAMARASSERY