തിയ്യക്കണ്ടി അബ്ദുള്ള, മറിയം എന്നിവരുടെ സ്മരണയിൽ കുടുംബം കാരുണ്യതീരം ക്യാമ്പസ്സിൽ നിർമിച്ച സ്ക്രീൻ പ്രിന്റിങ് യൂണിറ്റ് എം.കെ രാഘവൻ എം.പി ഉദഘാടനം ചെയ്തു. ഹെൽത്ത്കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ഹകീം പൂവക്കോത്ത് അധ്യക്ഷത വഹിച്ചു.
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിന്ദു സന്തോഷ്, പ്ലാനിങ് ബോർഡ് ഉപദേശസമിതി അംഗം അസീസ് അവേലം,കാരുണ്യതീരം ചെയർമാൻ ബാബു കുടുക്കിൽ, ഹെൽത്ത്കെയർ ഫൗണ്ടേഷൻ ജനറൽ സെക്രെട്ടറി സി.കെ.എ ശമീർ ബാവ, കോ-ഓർഡിനേറ്റർ മുഹമ്മദ് നവാസ് ഐപി, സലാം തിയ്യക്കണ്ടി എന്നിവർ സാംസാരിച്ചു.
കാരുണ്യതീരം ക്യാമ്പസിലെ 18 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ തൊഴിൽ പരിശീലനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് യൂണിറ്റിന്റെ ഭാഗമായാണ് പുതിയ യൂണിറ്റ് ആരംഭിച്ചത്. വൊക്കേഷണൽ യൂണിറ്റിന്റെ കീഴിൽ ഫാഷൻ ഡിസൈനിങ്, ഫിനോയിൽ നിർമാണം, ക്രാഫ്റ്റ് മേക്കിങ് തുടങ്ങി നിരവധി സംരംഭങ്ങൾ ക്യാമ്പസ്സിൽ നിലവിലുണ്ട്.