മങ്ങാട് എയുപി സ്കൂളിൽ, രക്ഷിതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, വിവിധ ക്ലബ്ബ് അംഗങ്ങൾ,പിടിഎ ,മദർ പിടിഎ ,പൊതുപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, പൂർവ വിദ്യാർത്ഥികൾ, എന്നിങ്ങനെ 100 ൽ കൂടുതൽ ആളുകൾ പങ്കെടുത്ത് ജനകീയ ശുചീകരണം നടത്തി.
ശുചീകരണ പ്രവർത്തന ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ ചാലിൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഖൈറുന്നിസ റഹീം , പിടിഎ വൈസ് പ്രസിഡന്റ് ഷാജി,മദർ പിടിഎ ചെയർപേഴ്സൺ ഷമീല, എസ് എസ് ജി ചെയർമാൻ സി വി ബാലകൃഷ്ണൻ നായർ,
ഹെഡ്മിസ്ട്രസ്സ് ജമീല ടീച്ചർ, ശുചീകരണ കമ്മറ്റി കൺവീനർ ജുനൈദ് ഒ,വാർഡ് കൺവീനർ തൊളോത്ത് മുനീർ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി
Tags:
EDUCATION