Trending

ദേശീയ പാതയിൽ മരണക്കെണി: യൂത്ത് ലീഗ് പ്രതിഷേധ വലയം തീർത്തു.

താമരശ്ശേരി :  ദേശീയ പാതയിൽ താമരശ്ശേരിക്കു സമീപം കാരാടി വട്ടക്കുണ്ട് വളവിലെ പാലം തകർന്നത് യാത്രക്കാർക്കും നാട്ടുകാർക്കും അപകടക്കെണിയായി മാറുന്നു. ദിനേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ദേശീയ പാതയിൽ അപകടാവസ്ഥയിൽ പാലം സ്ഥിതി ചെയ്യുന്നതിൽ ആശങ്കയിലാണ് നാട്ടുകാർ. പാലത്തിൻെറ കൈവരി പൂർണ്ണമായും തകർന്നിട്ടുണ്ട്.

രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം രണ്ട് വശങ്ങളിലൂടെ പോകാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനു മുമ്പ് പാലത്തിൻെറ ഒരു ഭാഗം പൂർണ്ണമായും തകർന്നിരുന്നു. വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്ന് വന്നതിന്റെ അടിസ്ഥാനത്തിൽ തകർന്ന ഭാഗം മാത്രം നിർമ്മിക്കുകയായിരുന്നു അധികൃതർ ചെയ്തത്. എന്നാൽ ഇപ്പോൾ  ഒരു ഭാഗം പൂർണ്ണമായും മറ്റൊരു ഭാഗം ഭാഗികമായും തകർന്ന വലിയ അപകടങ്ങൾ വരുത്തി വെക്കുന്ന അവസ്ഥയിലാണുള്ളത്.

പാലം എത്രയും പെട്ടെന്ന് പുനർ നിർമ്മിച്ച് ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന അപകടകരമായ സ്ഥിതിവിശേഷം മാറ്റണമെന്നാവശ്യപ്പെട്ട് താമരശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി താമരശ്ശേരി കാരാടി വട്ടക്കുണ്ട് പാലത്തിന് സമീപം പ്രതിഷേധ വലയം തീർത്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി. അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ റഫീഖ് കൂടത്തായ് ഉൽഘാടനം ചെയ്തു.

യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ.സി. ഷാജഹാൻ, വാഹിദ് അണ്ടോണ, അൽത്താഫ് തച്ചംപൊയിൽ, നോനി ഷൗക്കത്ത്, നൗഷ അണ്ടോണ, ജലീൽ തച്ചംപൊയിൽ, ആസാദ് കാരാടി, സാദിഖ് കെ.കെ, ജവാദ് സി.കെ, ആദിൽമാൻ, അൽത്താഫ്, അൻവർ  സംബന്ധിച്ചു.

ജനറൽ സെക്രട്ടറി എ.പി സമദ് കോരങ്ങാട് സ്വാഗതവും ട്രഷറർ ഇഖ്ബാൽ പൂക്കോട് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right