Trending

സഹപാഠി കൾ ഒത്തുചേർന്നപ്പോൾ ഫാത്തിമ യുടെ റോഡ് യാഥാർത്ഥ്യമായി.

മടവൂർ:ഒരു കുടുംബത്തിന്റെ  വർഷങ്ങൾ നീണ്ട സ്വപ്ന സാക്ഷാൽക്കാരം സഹപാഠികളുടെ കൂട്ടായ്മയിലൂടെ സാക്ഷാൽക്കരിച്ചു. 30 വർഷം മുൻപ്‌ 1993 മാർച്ച് മാസം SSLC എഴുതിയ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്ഥികളുടെ വാട് സപ്പ് കൂട്ടായ്മയിലൂടെ അന്നത്തെ സഹപാഠിയായിരുന്ന പുതുശ്ശേരിമ്മൽ ഫാത്തിമക്കാണ് റോഡ് നിർമിച്ചു നൽകിയത് .

ഇവരുടെ ഭർത്താവ് രണ്ട് കിഡ്നിയും നഷ്ടപ്പെടുകയും ഒരു കാൽ മുട്ടിന് മീതെ മുറിച്ച് നീക്കപ്പെടുകയും ചെയ്ത അവസ്ഥയിൽ ആഴ്ച്ചയിൽ 3 തവണ ഡയാലിസിസ് ചെയ്യാൻ വീട്ടിൽ നിന്ന് വാഹനത്തിൽ എത്തിച്ചേരാൻ ചെങ്കുത്തായ ദുർഘടം പിടിച്ച നടപ്പാതയിലൂടെ നീങ്ങുക എന്നത് ഒരു സാഹസിക യാത്രയായായിരുന്നു.ഇത് ശ്രദ്ധ യിൽപ്പെട്ട സഹപാഠികൾ ഫാത്തിമയുടെ അയൽവാസികളെയും നാട്ടുകാരെയും സമീപിക്കുകയും അവരുമായി ആശയവിനിമയം നടത്തിയതിന്റ അടിസ്ഥാനത്തിൽ റോഡിന് ആവശ്യമായ സ്ഥലത്തിൻ്റെ വിലയായ ഒരു ലക്ഷം രൂപ നൽകുകയും റോഡിന്റെ സൈഡ് കരിങ്കല്ല് ഉപയോഗിച്ച് കെട്ടി 23 മീറ്റർ നീളത്തിലും ഒരു നാലു ചക്ര വാഹനം പോകാൻ പാകത്തിന് വേണ്ട വീതിയിൽ കോൺഗ്രീറ്റ് ചെയ്ത് നൽകുകയും ചെയ്തു.

2021 സപ്തംമ്പർ അഞ്ചിന് കോവിഡാനന്തര അസുഖത്തെ തുടർന്ന് നമ്മോട് വിട പറഞ്ഞ കെ.ടി അബ്ദ്ദുൽ ഖദീം പന്തീ ർപാടം ഈ വാഡ്‌സപ്പ് കൂട്ടായ്മയിൽ നേതൃസ്ഥാനത്ത് നിൽക്കുകയും കൂട്ടായ്മയുടെ സംഘാടനമികവ് പലഘട്ടങ്ങളിൽ തെളിയിക്കുകയും നിർധനരും നിരാലംബരുമായ സഹപാഠികളെ കണ്ടത്തി അവരെ ചേർത്ത് പിടിക്കുന്നതിൽ മുൻപന്തിയിൽ നിന്നിരുന്ന കെ.ടി  സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയരംഗങ്ങളിൽ പ്രവർത്തിച്ച് വരികയായിരുന്നു

കെ ടി അബ്ദുൽ ഖദീംമിന്റെ നാമദേയത്തിൽ നിർമിച്ച റോഡിന്റെ ഉദ്ഘാടനം ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ മുൻ ഹെഡ് മാസ്റ്റർ രാജഗോപാലൻ മാസ്റ്റർ ഖദീമിന്റെ കുട്ടികളുടെയും സഹപാഠികളുടെയും സാന്നിദ്ധ്യത്തിലുള്ള വികാര നിർഭരമായ ചടങ്ങിൽ നിർവഹിച്ചു. ചടങ്ങിൽ അന്നത്തെ അദ്ധ്യാപകൻ എൻ പി ഗഫൂർ മാസ്റ്റർ രാംപൊയിൽ,അന്നത്തെ പിടി എ പ്രസിഡണ്ട് പി അബ്ദുൽ റസാഖ് വാർഡ് മെമ്പർ ഷക്കീല ബഷീർ, തുടങ്ങിയവർ പങ്കെടുത്തു.

യൂസുഫ് പടനിലം സ്വാഗതവും ഷഹർബാനു നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right