പൂനൂർ ടൗണിൽ കാലൊടിഞ്ഞ് ദിവസങ്ങളായി ദുരിതമനുഭവിക്കുന്ന തെരുവ് നായക്ക് ഹെൽത്ത് കെയർ ഫൗണ്ടേഷൻ തുണയായി. പീപ്പിൾസ് ഫോർ ആനിമൽസ് കൂട്ടായ്മ പാലക്കാട് നടത്തുന്ന സംരക്ഷണ കേന്ദ്രത്തിലേക്കാണ് നായയെ കൊണ്ട് പോയത്. സർക്കാർ സംവിധാനത്തിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകാൻ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് സംരക്ഷണ കേന്ദ്രത്തിലെത്തിക്കാൻ തീരുമാനിച്ചത്.
കേരളത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് മാരക രോഗങ്ങൾ, അപകടങ്ങൾ എന്നിവ മൂലം പ്രയാസത്തിലായ നൂറുക്കണക്കിന് നായകൾക്ക് നിലവിൽ പീപ്പിൾസ് ഫോർ അനിമൽ കൂട്ടായ്മ പാലക്കാട് സംരക്ഷണമൊരുക്കുന്നുണ്ട്. ഇതിനെ പാലക്കാട്ടേക്ക് എത്തിക്കുന്നതിനും അവിടെ ചികിത്സ നൽകുന്നതിനുമുള്ള ചെലവിലേക്ക് 7500/ രൂപ പൂനൂരിലെ വ്യാപാര സ്ഥാപനങ്ങളായ അന്നപൂർണ്ണ സൂപ്പർ മാർക്കറ്റ്, നിബ്രാസ് ഹോട്ടൽ, സക്കീർ കാർ വർക്ഷോപ്പ്, മണിലാൽ ഇൻഡസ്ട്രീസ്, സമാറ ഗോൾഡ്, കലിക്കറ്റ് ഗോൾഡ്, ലിം മാസ് ഇലക്ട്രിക്കൽസ്, റോയൽ ബിഗ് മാർട്ട്, റൂബി സൂപ്പർ മാർക്കറ്റ്, റെഡ് ടാഗ്, UK മെഡിക്കൽസ്, ജനത മുജീബ്, സംസം ബേക്കറി, പൂനൂർ ക്ലിനിക്ക് ഷമീം, ഓപ്പൺ മെഡിസിൻ, പൂനൂർ ഡയഗ്നോസ്റ്റിക് സെൻറർ,പൂനൂർ പോളി ക്ലിനിക്, ഗൾഫ് ബസാർ, കാവേരി മെറ്റൽസ്, പൂനൂർ ബേക്കറി എന്നിവർ ചേർന്ന് സംഭാവന നൽകി.
ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മൻറ് ടീം ചെയർമാൻ കെ.അബ്ദുൽ മജീദ്, കൺവീനർ ശംസുദ്ധീൻ എകരൂൽ എന്നിവർ നേതൃത്വം നൽകി.
Tags:
POONOOR