കോഴിക്കോട്:ദേശീയ അവധി ദിനമായി പ്രഖ്യാപിച്ച നബിദിനത്തിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും സംസ്ഥാന ജീവനക്കാർക്കും പൊതു അവധി അനുവദിക്കുമ്പോൾ കെഎസ്ആർടിസിയിൽ മാത്രം മുസ്ലിം സമുദായത്തിലുള്ളവർക്ക് വർഷത്തിലും അനുവദിക്കുന്ന പൊതു അവധി ഈ പ്രാവശ്യവും അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടന ദിവസങ്ങൾക്ക് മുമ്പേ തന്നെ മാനേജ്മെൻ്റിന് അപേക്ഷ നൽകിയുരുന്നങ്കിലും ഈ പ്രാവശ്യം മാത്രം മാനേജ്മെൻറ് അവധി അനുവധിക്കാത്തത് പ്രതിഷേധർഹമാണന്ന് കെഎസ്ടിഇഒ, എസ്ടിയു സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.
ശ്രീനാരായണ ഗുരു ജയന്തിക്കും പ്രദേശിക അവധിയായ മന്നം ജയന്തിക്കടക്കം വിജയദശമിക്കുവരെ പൊതു അവധി അനുവദിച്ച മാനേജ്മെൻറ് മുസ്ലീം സമുദായത്തെ അപമാനിക്കുകയാണുണ്ടായതെന്നും ഇടത് പക്ഷ ഗവൺമെൻ്റും കെഎസ്ആർടിസി മാനേജ്മെൻ്റും മുസ്ലീം സമുദായത്തോട് കാണിക്കുന്ന വിവേചനത്തിൻ്റെ ഭാഗമാണ് ഇതെന്നും സംഘടന കുറ്റപ്പെടുത്തി.
Tags:
KERALA