മടവൂർ: അടുത്തമാസം ഒന്നാം തീയതി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മടവൂരിലെ സാമൂഹ്യ രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളുടെ
നേതൃത്വത്തിൽ മടവൂർ എ യു പി സ്കൂളും പരിസരവും ശുചീകരിച്ചു.
നാടിന്റെ പൈതൃകമായ സ്നേഹവും, ഐക്യവും, പരസ്പര സഹവർത്തിത്തവും പുതുതലമുറയ്ക്കും അന്യമല്ല എന്ന് വിളിച്ചോതുന്ന പ്രവർത്തനം കൂടിയായിരുന്നു ജനകീയ ശുചീകരണ പ്രവർത്തനം ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, യുവജന സംഘടനാ പ്രതിനിധികൾ,പിടിഎ കമ്മിറ്റി ഭാരവാഹികൾ, സ്റ്റാഫ് അംഗങ്ങൾ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ജനകീയ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.
Tags:
MADAVOOR