Trending

കരിയാത്തും പാറയില്‍ പതിനേഴുകാരന്‍ മുങ്ങി മരിച്ചു.

കക്കയം: കരിയാത്തും പാറയില്‍ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. തലശേരി പാനൂര്‍ സ്വദേശി മിദ്ലാജു ആണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മിദ്ലാജുവിനെ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിനായാണ് മിദ്ലാജും സംഘവും കരിയാത്തും പാറയിലെത്തിയത്.ഇന്നലെ മൂന്ന് മണിക്ക് ഇവിടെ എത്തിയ സംഘം വെള്ളത്തില്‍ കുളിക്കുന്നതിനിടെ അഞ്ച് മണിയോടെ മിദ്ലാജ് ഒഴുക്കില്‍പ്പെടുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.

മൂന്ന് വര്‍ഷത്തിനിടെ പതിമൂന്ന് പേരോളം ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് ഇവിടെയെല്ലാം ഇറങ്ങുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ സംഘം വെള്ളത്തിലിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.ജലസേചന വകുപ്പിൻ്റെ കീഴിലുള്ള പ്രദേശത്ത് കമ്പിവേലികൾ കൊണ്ട് അടച്ചതിനാൽ,  സഞ്ചാരികൾ മറ്റുവഴി കളിലൂടെ പുഴയിൽ,പ്രേവേശിക്കുകയും, അപകടത്തിൽ പെടുകയും ചെയ്യുക പതിവാണ്.

ഇത്തരണത്തിൽ ദാരുണ മരണങ്ങൾ ഒഴിവാക്കുവാൻ, കരിയാത്തുംപാറയിൽ ടുറിസം പോലിസ് കൗണ്ടർ സ്ഥാപിക്കാൻ DTPC യും ,പഞ്ചായത്തും മുൻകൈ എടുക്കണമെന്നും, പ്രദേശികമായി ഗൈഡുകളെ അടിയന്തര നിയമിക്കണമെന്നുമാണ്, നാട്ടുകാരുടെയും, സഞ്ചാരികളുടെയും നിലപാട്.

കരിയാത്തുംപാറ റിസർവോയർ ടൂറിസം സെൻറർ താത്കാലികമായി അടച്ച് ഉത്തരവായി.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ റിസേർവോയർ പ്രദേശമായ കരിയാത്തൻപാറ പ്രദേശത്തു ധാരാളം ജനങ്ങൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അശ്രദ്ധമായി റിസേർവോയറിൽ പ്രവേശിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

നിലവിലുള്ള സുരക്ഷ സംവിധാനങ്ങൾ പൂർണമല്ലാത്തതിനാ ലും, നിരന്തരം  അപകടവും മരണങ്ങളും സംഭവിക്കുന്നതിനാലും റിസർവോയറി ലേക്കുള്ള പ്രവേശനം ഇനി ഒരു ഉത്തവുണ്ടാകുന്നത് വരെ കർശനമായി നിരോധിച്ചിരിക്കുന്നു.

അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാന്നെന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

എന്ന്,
എക്സിക്യൂട്ടീവ് എഞ്ചിനീയർ.
കുറ്റിയാടി ജലസേചന പദ്ധതി.
Previous Post Next Post
3/TECH/col-right