Trending

കെ.എസ്‌.ആർ.ടി.സി ബസ്സിടിച്ച്‌ കൈവരി തകർന്നു; യാത്രക്കാർ ശ്രദ്ധിക്കുക.

താമരശ്ശേരി: ദേശീയപാതയിൽ താമരശ്ശേരി വട്ടക്കുണ്ടിൽ നിയന്ത്രണം വിട്ട്‌ കെ.എസ്‌.ആർ.ടി.സി ബസ്സിടിച്ച്‌ പാലത്തിന്റെ കൈവരി തകർന്നു.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരി നിന്നും കോതമംഗലത്തേക്ക്‌ പോവുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്‌.

ആർക്കും പരിക്കുകളില്ല. നാട്ടുകാരും പോലീസും ചേർന്ന് കൈവരി റോഡിൽ നിന്നും നീക്കിയിട്ടുണ്ട്‌. എന്നാലും പാലത്തിന്ന് കൈവരി ഇല്ലാത്തത്‌ അപകട സാധ്യത വിളിച്ച്‌ വരുത്തുന്നതാണ്. വട്ടക്കുണ്ടിലെ ഇടുങ്ങിയ പാലത്തിൽ വലിയ വാഹനങ്ങൾ അപകടത്തിൽ പെടുന്നത്‌ തുടർക്കഥയാവുകയാണ്.

പ്രദേശത്ത്‌ യാതൊരു വിധത്തിലുള്ള മുൻ കരുതലുകളും നിലവിൽ ഇല്ല. ട്രാഫിക്‌ സിഗ്നലുകളോ,റിഫ്ലക്ടീഫ്‌ സ്റ്റിക്കറുകളോ,മുൻ കരുതൽ ബോർഡുകളോ പാലത്തിന്റെ രണ്ടു വശങ്ങളിലും ഉണ്ടെങ്കിൽ തന്നെ വരുന്ന വാഹനങ്ങൾ വേഗത കുറയ്ക്കാൻ സഹായിക്കും.
Previous Post Next Post
3/TECH/col-right