Trending

നാടിൻറെ ആഘോഷമായി സ്കൂൾ ശുചീകരണം

എളേറ്റിൽ: കോവിഡ് മഹാമാരി മൂലം കഴിഞ്ഞ ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറക്കുന്നതിനു മുന്നോടിയായി എളേറ്റിൽ ജി.എം.യു.പി സ്കൂൾ രാഷ്ട്രീയ സന്നദ്ധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരിച്ചു .
       
ഒരു പൊതുവിദ്യാലയത്തെ നാട് എങ്ങനെ ഹൃദയത്തോട് ചേർത്തു വെക്കുന്നു എന്നുള്ളതിന് ഉത്തമ മാതൃകയായി ഈ ശുചീകരണ യജ്ഞം. അധ്യാപകരും രക്ഷിതാക്കളും യുവജന സംഘടനകളും നാട്ടുകാരും കൈകോർത്തപ്പോൾ 35 ക്ലാസ് മുറികളും അതിലുള്ള ഫർണിച്ചറുകളും സ്കൂൾ പരിസരവും ശുചി മുറികളും പാചകപ്പുരയും കുറഞ്ഞ സമയത്തിനുള്ളിൽ കുട്ടികളെ വരവേൽക്കാൻ സജ്ജമായി.
      
"തിരികെ വിദ്യാലയത്തിലേക്ക്" എന്ന ഈ പരിപാടിക്ക് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രിയങ്ക കരൂഞ്ഞിയിൽ,വാർഡ് മെമ്പർമാരായ  സജിത, വിനോദ് ,പിടിഎ പ്രസിഡണ്ട് എം.പി ഉസൈൻ മാസ്റ്റർ,എസ്.എം.സി ചെയർമാൻ എം പി അബ്ദുൽ ഗഫൂർ, മാതൃസമിതി ചെയർപേഴ്സൺ റജ്ന കുറുക്കാംപൊയിൽ, മുൻ പിടിഎ പ്രസിഡണ്ടുമാരായ കെ.സുധാകരൻ,കെ പി ശശികുമാർ, ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
     
DYFI,INC,SDPI,BJP,INL, WHITE GUARD മുതലായ രാഷ്ട്രീയ സംഘടനകളും വിഖായ, Chalikode rapid force,Task തറോൽ, എക്ലാറ്റ് എളേറ്റിൽ, എസ്കോ എളേറ്റിൽ, JCI എളേറ്റിൽ, ഗ്രാമീണ വായനശാല, CSM എന്നീ കൂട്ടായ്മകളും പൂർവ വിദ്യാർത്ഥി സംഘടനയായ മെയ് ഫ്ലവറിൻ്റെ പ്രവർത്തകരും നാട്ടുകാരും രക്ഷിതാക്കളും അദ്ധ്യാപകരും സജീവ പങ്കാളികളായി.
        
സമാപനത്തോടനുബന്ധിച്ച് പി.ടി.എ എല്ലാവർക്കും അനുമോദന പത്രം കൈമാറി.
Previous Post Next Post
3/TECH/col-right